educratsweb logo

deshabhimani.com Headlines

Posted By educratsweb.comNews 👁 146 (05 Jul 2020)

കീഴാറ്റൂർ ബൈപ്പാസ്‌ ഭൂമിവില 4 ലക്ഷംവരെ; വാങ്ങാൻ സമരക്കാർ മുന്നിൽ


കണ്ണൂർ > ദേശീയപാത ബൈപ്പാസിനായി ഭൂമി ഏറ്റെടുക്കുന്ന കീഴാറ്റൂരിൽ സെന്റിന് 2.75 ലക്ഷംമുതൽ നാലുലക്ഷം രൂപവരെ നഷ്ടപരിഹാരം ലഭിക്കും. ‘തെരുവുപട്ടിയെ കൊല്ലുന്ന പണംപോലും ലഭിക്കില്ലെന്ന്’ സമരക്കാർ പ്രചരിപ്പിച്ച വയൽഭൂമിക്ക് മൂന്നുലക്ഷംവരെയാണ് വില നിശ്ചയിച്ചത്. മോഹവില ലഭിക്കുമെന്ന് കണ്ടതോടെ അസൽ ഭൂരേഖകൾ സമർപ്പിച്ച് നഷ്ടപരിഹാരം വാങ്ങാൻ സമരക്കാർ തന്നെയാണ് മുന്നിൽ.
സമരനേതാക്കളായ സി സുരേഷിന്റെ അമ്മ ജാനകി, എൻ വി ബൈജുവിന്റെ അമ്മ നെല്ലിക്കൽ ജാനകി, ബാവുക്കാട്ട് നാരായണൻ എന്നിവരടക്കം പ്രദേശത്തെ മുഴുവൻ സ്ഥലമുടമകളും വിട്ടുകൊടുക്കുന്ന ഭൂമിയുടെ രേഖകൾ സമ
#[...]

Click here to Read full Details Sources @ https://www.deshabhimani.com/news/kerala/news-kannurkerala-05-07-2020/881059

"ഒരു പ്രളയംകൂടി വന്നിരുന്നെങ്കിൽ എങ്ങനേലും ഭരണം പിടിച്ചെടുക്കാമായിരുന്നു'; തിരുവഞ്ചൂരിന് ട്രോൾമഴ


കേരളത്തിൽ യുഡിഎഫ് അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ ജയിക്കണമെങ്കിൽ പ്രളയവും വരൾച്ചയും അടക്കമുള്ള ദുരന്തങ്ങൾ വരണമെന്ന് പറഞ്ഞ തിരുവഞ്ചൂർ രാധാകൃഷ്ണനെതിരെ സോഷ്യൽ മീഡിയയിൽ പ്രതിഷേധവും ട്രോളും.

സർവേ ഫലത്തോടനുബന്ധിച്ച് ഏഷ്യാനെറ്റ് സംഘടിപ്പിച്ച ചർച്ചയിൽ സംസാരിക്കുമ്പോഴാണ് തിരുവഞ്ചൂരിന്റെ ദുഷ്ടലാക്ക് പുറത്തായത്. സർവേയിൽ എൽഡിഎഫിന് മുൻതൂക്കം പ്രവചിച്ചപ്പോഴായിരുന്നു പ്രളയവും വരൾച്ചയും സർക്കാരിന്റെ തലയിൽവച്ച് തെരഞ്ഞെടുപ്പിൽ പ്രചാരണമാക്കുമെന്ന തിരുവഞ്ചൂരിന്റെ പ്രസ്താവന.

#[...]

Click here to Read full Details Sources @ https://www.deshabhimani.com/news/kerala/thiruvanchoor-radhakrishnan-troll/881154

എറണാകുളത്ത് സമൂഹ വ്യാപനമില്ല; സാമൂഹ്യ അകലം കർശനമായി പാലിക്കണം: കളക്‌ടർ


കൊച്ചി > എറണാകുളത്ത് കോവിഡ് സമൂഹ വ്യാപനമില്ലെന്നും സാമൂഹ്യ അകലം കർശനമായി പാലിക്കണമെന്നും കളക്ടർ എസ് സുഹാസ്. ആശങ്കയുടെ കാര്യമില്ലെന്നും സ്ഥിതി നിയന്ത്രണ വിധേയമാണെന്നും കളക്ടർ മാധ്യമ പ്രവർത്തകരോട് പറഞ്ഞു.

രോഗ ലക്ഷണങ്ങളുള്ളവർക്ക് ആന്റിജൻ ടെസ്റ്റ് നടത്തും. ലക്ഷണങ്ങളുള്ളവർ സമീപത്തെ സർക്കാർ ആശുപത്രികളേയോ ജില്ല ടെലി മെഡിസിൻ വിഭാഗത്തേയോ സമീപിക്കണം.കഴിഞ്ഞ രണ്ട് മാസത്തിനുള്ളിൽ 3.5 ലക്ഷം ആളുകളാണ് വിവിധ സംസ്ഥാനങ്ങളിൽ നിന്ന് എറണാകുളത്തേക്ക് വന്നിട്ടുള്ളത്.

സാമൂഹിക അകലം പാലിക്കാത്ത വ്യാപാര സ്ഥാപനങ്ങൾക്കെതിരെ കർശന നടപടിയെടുക്കും. കോവിഡ് രോഗ പശ്ചാ

#[...]

Click here to Read full Details Sources @ https://www.deshabhimani.com/news/kerala/corona-ernakulam-s-suhas/881165

ജീവനക്കാര്‍ക്ക് കോവിഡ് ബാധ: വാര്‍ത്ത തെറ്റെന്ന് ലുലുമാള്‍


കൊച്ചി> ലുലു മാളിലെ ജീവനക്കാര്ക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചുവെന്ന രീതിയില് സമൂഹ മാധ്യമങ്ങളില് പ്രചരിക്കുന്ന വാര്ത്ത തെറ്റെന്ന് ലുലുമാള് അധികൃതര് വ്യക്തമാക്കി. ലോകോത്തര സുരക്ഷ ഉപകരണങ്ങളില് പരിശോധിച്ച ശേഷമാണ് ആളുകളെ മാളിലേക്ക് പ്രവേശിപ്പിക്കുന്നത്.

ജനങ്ങളില് പരിഭ്രാന്തി പരത്തുന്ന വാര്ത്തകള് പ്രചരിപ്പിക്കുന്നവര്ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും അധികൃതര് വാര്ത്താകുറിപ്പില് പറഞ്ഞു.

#[...]

Click here to Read full Details Sources @ https://www.deshabhimani.com/news/kerala/lulu-mall-covid-19-fake-news/881164

തിരുവനന്തപുരം വിമാനത്താവളത്തിൽ വൻ സ്വർണവേട്ട; രാജ്യത്ത് ആദ്യമായി ഡിപ്ലോമാറ്റിക് ബാഗേജില്‍ സ്വര്‍ണക്കടത്ത്


തിരുവനന്തപുരം > തിരുവനന്തപുരം വിമാനത്താവളത്തിൽ വൻ സ്വർണ്ണവേട്ട. യുഎഇ കോണ്സുലേറ്റിലേക്ക് വന്ന ഡിപ്ലോമാറ്റിക് ബാഗേജില് നിന്നാണ് സ്വർണം കണ്ടെത്തിയത്. 30 കിലോയോളം കണ്ടെത്തിയെന്നാണ് പുറത്തുവരുന്ന വിവരം. രാജ്യത്ത് ആദ്യമായാണ് ഡിപ്ലോമാറ്റിക് ബാഗേജില് സ്വര്ണക്കടത്ത് നടത്തുന്നത്. സംസ്ഥാനത്ത് ഇതുവരെ നടന്നതില് ഏറ്റവും വലിയ സ്വര്ണ്ണവേട്ടയാണിത്.

മൂന്ന് ദിവസം മുമ്പാണ് വിദേശത്ത് നിന്ന് കാര്ഗോ എത്തിയത്. ബാഗേജില് സ്വര്ണ്ണം ഉണ്ടെന്ന വിവരം ലഭിച്ചതോടെ പ്രത്യേക കസ്റ്റംസ് ഉദ്യോഗസ്ഥരെത്തി പരിശോധിക്കുകയായിരുന്നു. ഇന്നു രാവിലെയാണ് സ്വര്ണം പിടികൂടിയതായുള്

#[...]

Click here to Read full Details Sources @ https://www.deshabhimani.com/news/kerala/gold-smuggling-in-thiruvananthapuram/881159

സംസ്ഥാനത്ത് അടുത്ത രണ്ടു ദിവസങ്ങളില്‍ പരക്കെ മഴ; യെല്ലോ അലര്‍ട്ട്


തിരുവനന്തപുരം> സംസ്ഥാനത്ത് അടുത്ത രണ്ടു ദിവസങ്ങളില് പരക്കെ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വിഭാഗത്തിന്റെ മുന്നറിയിപ്പ്.
ആറു ജില്ലകളില് ഞായറാഴ്ച യെല്ലോ അലര്ട്ട് പ്രഖ്യാപിച്ചു. എറണാകുളം, തൃശൂര്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്, കാസര്ഗോഡ് ജില്ലകളിലാണ് മുന്നറിയിപ്പ്.

മത്സ്യത്തൊഴിലാളികള് കടലില് പോകരുതെന്നും നിര്ദേശമുണ്ട്. തിങ്കളാഴ്ച ഒന്പതു ജില്ലകളില് യെല്ലോ അലര്ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്, കാസര്ഗോഡ് ജില്ലകളിലാണ് മുന്നറിയിപ്പ് നല്കിയത്.#[...]

Click here to Read full Details Sources @ https://www.deshabhimani.com/news/kerala/yellow-alert-heavy-rain/881163

തൃശ്ശൂരിലെ ഡിവൈഎഫ്‌ഐ പ്രവർത്തകന്റെ കൊലപാതകം: ആർഎസ്‌എസുകാർ അറസ്റ്റിൽ


ചേർപ്പ്/ -അന്തിക്കാട് > താന്ന്യം കുറ്റിക്കാട്ട് ആദർശിനെ (29) വെട്ടിക്കൊന്ന കേസിൽ പ്രതികളായ ആർഎസ്എസ് സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു. മുറ്റിച്ചൂർ അയ്യപ്പൻകാവ് ക്ഷേത്രത്തിനടുത്ത് പെരിങ്ങാട്ട് ഹിരത്ത് എന്ന മനു (23), പടിയം കൂട്ടാല നിജിൽ എന്ന കുഞ്ഞപ്പു (23), കണ്ടശാങ്കടവ് കപ്പേളയ്ക്കടുത്ത് താണിക്കൽ ഷനിൽ (23), ചാവക്കാട് പൊലീസ് ക്വാർട്ടേഴ്സ് ഇത്തിപ്പറമ്പിൽ പ്രജിൽ (24), മുറ്റിച്ചൂർ ചക്കാണ്ടി ഷിബിൻ (21), കൂട്ടാല നിമേഷ് (22), കൂട്ടാല നിതിൽ എന്ന അപ്പു (27), കോക്കാൻ മുക്ക് വാലപറമ്പിൽ ബ്രഷ്ണേവ് ( 27), പണിക്കവീട്ടിൽ ഷിഹാബ് (26) എന്നിവരെയാണ് ഡിവൈഎസ്പി ഫേമസ് വർഗീസ് നേതൃത്വം നൽകുന്ന പ്

#[...]

Click here to Read full Details Sources @ https://www.deshabhimani.com/news/kerala/thrissur-adarsh-murder-arrest/881156

മഞ്ചേരിയിൽ നിരീക്ഷണത്തിലിരിക്കെ മരിച്ചയാൾക്ക്‌ കോവിഡ്‌ സ്ഥിരീകരിച്ചു


മഞ്ചേരി > മലപ്പുറം മഞ്ചേരിയിൽ നിരീക്ഷണത്തിലിരിക്കെ മരിച്ചയാൾക്ക് കോവിഡ് സ്ഥിരീകരിച്ചു. വണ്ടൂർ ചോക്കാട് സ്വദേശി മുഹമ്മദാണ് മരിച്ചത്. ഇന്നലെ രാത്രി മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ചാണ് മുഹമ്മദ് മരണമടയുന്നത്. 82 വയസ്സായിരുന്നു,

കഴിഞ്ഞ മാസം 29നാണ് മുഹമ്മദ് റിയാദിൽ നിന്നെത്തിയത്. വീട്ടിൽ ക്വാറന്റീനിൽ തുടരുന്നതിനിടെ ഒന്നാം തീയതി പനി ശക്തമാവുകയും മഞ്ചേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയുമായിരുന്നു.
രക്താർബുദ ബാധിതനായ മുഹമ്മദിനെ പനി മൂർച്ചിച്ചതിനെത്തുടർന്നാണ് മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. മെഡിക്കൽ കോ

#[...]

Click here to Read full Details Sources @ https://www.deshabhimani.com/news/kerala/covid-death-manjeri-medical-college/881155

കോവിഡ്‌ വാക്‌സിൻ: ഐസിഎംആർ പ്രഖ്യാപനം അപകടകരം; അന്തംവിട്ട്‌ ശാസ്‌ത്രലോകം


ന്യൂഡൽഹി
ആഗസ്ത് 15ഓടെ കോവിഡ് വാക്സിൻ പുറത്തിറക്കുമെന്ന ഐസിഎംആർ പ്രഖ്യാപനം അപകടകരവും യാഥാർഥ്യബോധമില്ലാത്തതുമാണെന്ന് ശാസ്ത്രലോകം. ഡൽഹി എയിംസ് ഡയറക്ടറും കോവിഡ്–--19 ദേശീയ ദൗത്യസംഘം ക്ലിനിക്കൽ റിസർച്ച് വിഭാഗം തലവനുമായ ഡോ. രൺദീപ് ഗുലേറിയ പ്രഖ്യാപനത്തിൽ അതിശയം പ്രകടിപ്പിച്ചു. ക്ലിനിക്കൽ പരീക്ഷണങ്ങൾ പൂർത്തീകരിച്ച് ഈ സമയപരിധിക്കുള്ളിൽ വാക്സിൻ പുറത്തിറക്കുകയെന്നത് അസാധ്യമാണെന്ന് പ്രമുഖ വൈറോളജിസ്റ്റും വെൽക്കം ട്രസ്റ്റ്–-ഡിബിടി അലയൻസ് ചീഫ് എക്സിക്യൂട്ടീവുമായ ഷഹീദ് ജമാൽ പറഞ്ഞു.

ആഗസ്ത് 15 സമയപരിധി അപമാനകരമാണ്. രാജ്യാന്തര ശാസ്ത്രസമൂഹം ഇന്ത്

#[...]

Click here to Read full Details Sources @ https://www.deshabhimani.com/news/national/icmr-covid-vaccine/881130

'ജല'യുടെ ചാര്‍ട്ടേഡ് വിമാനം: ജിസാനിലെ 175 പ്രവാസികള്‍ നാട്ടിലെത്തി


ജിസാന് > ജിദ്ദയില് നിന്ന് ഇന്നലെ പുറപ്പെട്ട 'ജല'യുടെ ചാര്ട്ടേഡ് വിമാനം ജിസാനിലെ 175 പ്രവാസി മലയാളികളുമായി കോഴിക്കോട്ടെത്തി. ജിസാനില് നിന്ന് പ്രത്യേക ബസുകളില് പ്രവാസികളെ ജിദ്ദയിലെത്തിച്ചാണ് സ്പൈസ് ജെറ്റിന്റെ എസ്.ജി 9500 വിമാനത്തില് യാത്രയാക്കിയത്.

ഇന്ത്യന് എംബസിയില് രജിസ്റ്റര് ചെയ്ത് അവസരം ലഭിക്കാത്ത രോഗികളും ഗര്ഭിണികളും തൊഴില് നഷ്ടപ്പെട്ടവരും വിവിധ പ്രശ്നങ്ങള് നേരിടുന്നവരുമടക്കം അടിയന്തരമായി നാട്ടില് പോകേണ്ട ജിസാനിലെ പ്രവാസികളായിരുന്നു 'ജല'യുടെ ചാര്ട്ടേഡ് വിമാനത്തിലെ യാത്രക്കാരെല്ലാം. എട്ടോളം കൈകുഞ്ഞുങ്ങളും പത്ത് ഗര്ഭിണികളും സന്ദര്ശക

#[...]

Click here to Read full Details Sources @ https://www.deshabhimani.com/news/kerala/pravasi-jisan-aircraft/881161

ഇരുവഞ്ഞിപ്പുഴയിൽ ഒഴുക്കിൽപെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി


മുക്കം > ഇരുവഞ്ഞിപ്പുഴയിൽ പുല്ലൂരാംപാറ പത്തായപ്പാറകടവിൽ ഒഴുക്കിൽപ്പെട്ട കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി.വെള്ളിയാഴ്ച വൈകുന്നേ രം നാലോടെ ഒഴുക്കിൽപ്പെട്ട കോടഞ്ചേരി നെല്ലിപ്പൊയിൽ ചവർനാൽ ഷിനോയിയുടെ മകൻ ജെയിംസിന്റെ (20) മൃതദേഹമാണ് ഞായറാഴ്ചച ഉച്ചയോടെ പുഴയുടെ പത്തായപ്പാറ കടവിന് സമീപത്തു നിന്നും കണ്ടെത്തിയത്.

കാണാതായ സ്ഥലത്തിന് തൊട്ടു താഴെ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഫയർഫോഴ്സും പൊലീസും സന്നദ്ധ സേനാ പ്രവർത്തകരും നാട്ടുകാരും നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്

#[...]

Click here to Read full Details Sources @ https://www.deshabhimani.com/news/kerala/found-dead-body-mukkam-river/881162

വിജയ്‌യുടെ ചെന്നൈയിലെ വീട്ടിൽ ബോംബ്‌ വച്ചെന്ന്‌ സന്ദേശം


ചെന്നൈ > നടൻ വിജയ്യുടെ ചെന്നൈ സാലിഗ്രാമിലെ വീട്ടിൽ ബോംബ് വച്ചിട്ടുണ്ടെന്ന് പൊലീസ് മാസ്റ്റർ കൺട്രോൾ റൂമിലേക്ക് അജ്ഞാത ഫോൺ സന്ദേശം. അർധരാത്രി മുഴുവൻ നടത്തിയ തിരച്ചിലിനൊടുവിൽ ബോംബ് ഭീഷണി വ്യാജമാണെന്നു കണ്ടെത്തി. വിളിച്ച മൊബൈൽ നമ്പർ പിന്തുടർന്നുള്ള അന്വേഷണത്തില് വില്ലുപുരം ജില്ലയിൽനിന്നു മാനസിക വെല്ലുവിളിയുള്ള യുവാവിനെ പിടികൂടി.

21 കാരനായ യുവാവ് മുന്പും ഇത്തരം ഫോൺ വിളികൾ നടത്തിയിട്ടുണ്ടെന്നു മരക്കാനം ഇൻസ്പെക്ടർ പറഞ്ഞു. മുൻ തമിഴ്നാട് മുഖ്യമന്ത്രി ജയലളിത, പുതുച്ചേരി മുഖ്യമന്ത്രി നാരായണസ്വാമി, പുതുച്ചേരി ഗവർണർ കിരൺ ബേദി എന്നിവരെ ഇയാൾ വിള

#[...]

Click here to Read full Details Sources @ https://www.deshabhimani.com/cinema/bomb-hoax-actor-vijays-home-chennai/881160

കൊച്ചിയുടെ ഓര്‍മ്മയില്‍ ബഷീറിന്റെ "ഏതു മൂരാച്ചിയ്ക്കും പറ്റിയ പുസ്‌തകങ്ങളുള്ള ബുക്ക് സ്റ്റാൾ''


കൊച്ചി > ''ലോകമേ ശ്രദ്ധിക്കുക ! ഹിന്ദുമഹാമണ്ഡലക്കാർ, മുസ്ലിം ലീഗുകാർ, സോഷ്യലിസ്റ്റ്കാർ, കോൺഗ്രസ്സുകാര്, കമ്യണിസ്റ്റ്കാർ എന്നുവേണ്ട ഏതു മൂരാച്ചിയ്ക്കും പററിയ പുസ്തകങ്ങളുള്ള ദുനിയാവിലെ ഏക ബുക്ക് സ്ററാൾ''അസാധാരണമായ ഈ പരസ്യം സാക്ഷാല് വൈക്കം മുഹമ്മദ് ബഷീറിന്റെ സൃഷ്ടി.അദ്ദേഹത്തിന്റെ രചനകള്പോലെ അപൂര്വ്വതയുള്ള ഈ പരസ്യത്തിനു 70 കൊല്ലത്തിന്റെ പഴക്കമുണ്ട്.

അക്കാലത്ത് കൊച്ചിയില് നടത്തിയിരുന്ന ബഷീര്സ് ബുക്ക് സ്റ്റാളിനുവേണ്ടി തയ്യാറാക്കിയ ഈ പരസ്യം കൊച്ചിയിലെ സിഐസിസി ബുക്ക് സ്റ്റാള് ഉടമയായ സിഐസിസി ജയചന്ദ്രനാണ് ഫേസ് ബുക്കില് പങ്കുവെച്ചത്.ബഷീറിന്റെ

#[...]

Click here to Read full Details Sources @ https://www.deshabhimani.com/books/basheer-s-book-stall-memory/881158

"കേരളത്തിൽ ഉടനേ ഒരു പ്രളയം വരും, പിന്നെ വരൾച്ച വരും": യുഡിഎഫിന്‌ ജയിക്കണമെങ്കിൽ ദുരന്തങ്ങൾ ഉണ്ടാകണമെന്ന്‌ തിരുവഞ്ചൂർ


തിരുവനന്തപുരം > കേരളത്തിൽ യുഡിഎഫ് അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ ജയിക്കണമെങ്കിൽ പ്രളയവും വരൾച്ചയും അടക്കമുള്ള ദുരന്തങ്ങൾ വരണമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ. സർവേ ഫലത്തോടനുബന്ധിച്ച് ഏഷ്യാനെറ്റ് സംഘടിപ്പിച്ച ചർച്ചയിൽ സംസാരിക്കുമ്പോഴാണ് തിരുവഞ്ചൂരിന്റെ ദുഷ്ടലാക്ക് പുറത്തായത്. സർവേയിൽ എൽഡിഎഫിന് മുൻതൂക്കം പ്രവചിച്ചപ്പോഴായിരുന്നു പ്രളയവും വരൾച്ചയും സർക്കാരിന്റെ തലയിൽവച്ച് തെരഞ്ഞെടുപ്പിൽ പ്രചാരണമാക്കുമെന്ന തിരുവഞ്ചൂരിന്റെ പ്രസ്താവന.

"പതിനൊന്നു മാസം കൂടിയുണ്ട് നിയമസഭാ തിരഞ്ഞെടുപ്പിന്, ആ പതിനൊന്നു മാസത്തിനിടയ്ക്കു എന്തെല്ലാം വരാൻ പോകുന്നു,

#[...]

Click here to Read full Details Sources @ https://www.deshabhimani.com/news/kerala/thiruvanjoor-radhakrishnan-asianet-news-hour/881150

പെരിങ്ങൽകുത്ത് ഡാം: ബ്ലൂ അലർട്ട് പ്രഖ്യാപിച്ചു; ജാഗ്രത പാലിക്കണം


തൃശ്ശൂർ > പെരിങ്ങൽകുത്ത് ഡാമിൽ ജലനിരപ്പ് ഉയർന്ന് 417 മീറ്റർ ആയതിനെ തുടർന്ന് ജില്ലാ ദുരന്ത നിവാരണ അതോറിട്ടി ചെയർമാനായ കലക്ടർ ബ്ലൂ അലേർട്ട് പ്രഖ്യാപിച്ചു. ഞായറാഴ്ച രാവിലെ 9 മണിക്ക് 417.45 ആണ് ജലനിരപ്പ്. ജലനിരപ്പ് 418 മീറ്ററായാൽ ഓറഞ്ച് അലേർട്ടും 419.4 മീറ്ററായാൽ റെഡ് അലേർട്ടും പ്രഖ്യാപിക്കും. 419.4 മീറ്ററായാൽ ഡാമിൽനിന്ന് വെള്ളം ചാലക്കുടി പുഴയിലേക്ക് ഒഴുകും. ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചാൽ ജനങ്ങൾ പുഴയിൽ മീൻ പിടിക്കാനോ കുളിക്കാനോ ഇറങ്ങരുതെന്നും വഞ്ചിയോ ചങ്ങാടമോ മറ്റോ ഇറക്കരുതെന്നും ജില്ലാ ദുരന്ത നിവാരണ അതോറിട്ടി അറിയിച്ചു.

#[...]

Click here to Read full Details Sources @ https://www.deshabhimani.com/news/kerala/peringalkuth-dam-blue-alert/881151

'തലപൊക്കി സൂര്യനെ നോക്കി അദ്ദേഹം പറഞ്ഞു'; ബഷീര്‍ സ്‌മരണയില്‍ ബാലചന്ദ്രന്‍ ചുള്ളിക്കാട്


കൊച്ചി > രണ്ടു മനീഷികളുടെ കൂടിക്കാഴ്ച. വാക്കുകളേക്കാൾ മൗനം വാചാലമാകുന്ന നിമിഷങ്ങൾ. ബഷീറിന്റെ അളന്നുമുറിച്ച ചോദ്യങ്ങൾ. അതിലും ആറ്റിക്കുറുക്കിയ മറുപടിയോടെ ചുള്ളിക്കാട്. കടന്നുപോകുന്ന സമയത്തെ രേഖപ്പെടുത്തിക്കൊണ്ടിരിക്കുന്ന ആത്മാവിനെക്കുറിച്ച് ബഷീർ വാചാലനാവുന്നു. ബാലചന്ദ്രൻ ചുള്ളിക്കാട് ജൂൺ അഞ്ചിനെ രേഖപ്പെടുത്തുന്നതിങ്ങനെയാണ്.

പോകാനിറങ്ങിയ എന്നെ ബഷീർ തിരിച്ചുവിളിച്ചു. ഗൗരവത്തിൽ ചോദിച്ചു:

'സാറേ, ഈ ലോകത്തില് ഏറ്റവും വിലപിടിച്ച സാധനം എന്താണെന്നറിയമാമോ..?

ഞാന് പറഞ്ഞു, ഇല്ല'.

വൈക്കം മുഹമ്മദിന്റെ ബഷീറിന്റെ ഓര്മ ദിനത്തില് അദ്ദേഹം പറഞ്ഞ വ

#[...]

Click here to Read full Details Sources @ https://www.deshabhimani.com/news/kerala/vaikom-muhammed-basheer-balachandra-chullikadu/881157

ഇന്ത്യയിൽ പ്രതിദിന രോഗികൾ 20000ലേറെ; ഇന്ന്‌ റഷ്യയെയും മറികടക്കും


ന്യൂഡൽഹി
കോവിഡ് ബാധിതരുടെ എണ്ണത്തിൽ ഞായറാഴ്ചയോടെ ഇന്ത്യ ലോകത്ത് മൂന്നാമതെത്തും. മൂന്നാമതുള്ള റഷ്യയെ പിന്തള്ളും. റഷ്യയിൽ രോഗബാധിതരുടെ എണ്ണം 6.75 ലക്ഷമാണ്. ഏഴായിരത്തിൽ താഴെ പ്രതിദിന രോഗികളാണ് റഷ്യയിൽ. ഇന്ത്യയിൽ രോഗികൾ 6.70 ലക്ഷം കടന്നു. മൂന്ന് ദിവസമായി ഇരുപതിനായിരത്തിലേറെയാണ് പ്രതിദിന രോഗികൾ. വർധന ഈ തോതിൽ തുടർന്നാൽ ഞായറാഴ്ച ഇന്ത്യയിൽ 6.90 ലക്ഷമെത്തും.

അമേരിക്കയും ബ്രസീലുംമാത്രമാകും രോഗികളുടെ എണ്ണത്തിൽ ഇന്ത്യക്ക് മുന്നിലുണ്ടാവുക. യുഎസിൽ ഇന്ത്യയേക്കാൾ നാലിരട്ടിയും ബ്രസീലിൽ ഇരട്ടിയിലേറെയുമാണ് രോഗികൾ.


വാക്സിനായി 149 ഗവേഷണം

കോവിഡിനെ

#[...]

Click here to Read full Details Sources @ https://www.deshabhimani.com/news/national/india-covid-alert-russia/881131

വാക്‌സിനായി തിടുക്കം കൂട്ടുന്നത് അപകടകരം; ആശങ്ക


ന്യൂഡൽഹി
വേണ്ടത്ര കരുതലും സമയക്രമവും പാലിക്കാതെ കോവിഡ് വാക്സിൻ വികസിപ്പിക്കാനുള്ള തീരുമാനം അപകടകരം. തിടുക്കപ്പെട്ടുള്ള നീക്കത്തിൽ ശാസ്ത്ര–- ഗവേഷക ലോകവും ആരോഗ്യവിദഗ്ധരും പൊതുസമൂഹവും ആശങ്കയിൽ. ഒരു മാസത്തിനകം വാക്സിൻ വികസിപ്പിക്കണമെന്നാണ് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ) നിർദേശം. ആരോഗ്യ, സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് വാക്സിൻ ഒന്നും രണ്ടും ഘട്ട ക്ലിനിക്കൽ പരീക്ഷങ്ങൾ നടത്താൻ കുറഞ്ഞത് ഏഴു മാസം വേണം. അതിനുശേഷം മൂന്നാംഘട്ട ക്ലിനിക്കൽ പരീക്ഷണവും പൂർത്തിയാക്കണം.

കേന്ദ്രസർക്കാരിന്റെ ഏറ്റവും ഉന്നതതലത്തിലെ തീരുമാനപ്രകാരമാണ് ന

#[...]

Click here to Read full Details Sources @ https://www.deshabhimani.com/news/national/vaccine-central-government-icmr/881148

എറണാകുളത്ത്‌ ഒരാഴ്‌ചക്കിടെ 26 സമ്പർക്കരോഗികൾ; ഒരുദിവസം പത്ത്‌ കണ്ടെയ്‌ൻമെന്റ്‌ സോണുകൾ


കൊച്ചി > സമ്പര്ക്കത്തിലൂടെ കോവിഡ് ബാധിക്കുന്നവരുടെ എണ്ണം കൂടിയതോടെ എറണാകുളം ജില്ലയില് സ്ഥിതി അതീവ ഗുരുതരം. പനമ്പിള്ളി നഗര് ഉള്പ്പടെ കൊച്ചി നഗരസഭയിലെ അഞ്ചു ഡിവിഷനുകളും ആലുവ നഗരസഭ മാര്ക്കറ്റും കണ്ടെയ്ന്മെന്റ് സോണായി. ഇതടക്കം ജില്ലയിലെ പത്തിടങ്ങളാണ് ഇന്നലെ അര്ധരാത്രി മുതല് കണ്ടെയ്ന്മെന്റ് സോണായത്. നിയന്ത്രണങ്ങള് ലംഘിക്കുന്നവര്ക്കെതിരെ കര്ശന നടപടി തുടങ്ങി.

ജില്ലയിൽ ഒരാഴ്ചയ്ക്കിടെ 26 പേർക്കാണ് സമ്പര്ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. ഇന്നലെ കോവിഡ് സ്ഥിരീകരിച്ച 13 പേരില് 6 പേര്ക്കും സമ്പര്ക്കം വഴിയാണ് രോഗം. ഉറവിടം വ്യക്തമല്ല. കൊച്ചി നഗരസഭയിലെ പ

#[...]

Click here to Read full Details Sources @ https://www.deshabhimani.com/news/kerala/ernakulam-covid-updates/881149

ഡിസിസി ഓഫീസിൽ വനിതാ നേതാവിനെ അപമാനിച്ചു; കോൺഗ്രസ്‌ ബ്ലോക്ക്‌ പ്രസിഡന്റിനെ പുറത്താക്കണമെന്ന് ആവശ്യം


കാസർകോട് > ഡിസിസി ഓഫീസിൽ വച്ച് തന്നെ അപമാനിച്ച കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റിനെ പാർടിയിൽനിന്ന് പുറത്താക്കണമെന്ന് കാസർകോട് ഡിസിസി ജനറൽ സെക്രട്ടറി ഗീത കൃഷ്ണൻ. കെപിസിസി നിയോഗിച്ച ഏകാംഗ കമീഷൻ മുമ്പാകെയുള്ള തെളിവെടുപ്പിലാണ് ഇവർ ആവശ്യമുന്നയിച്ചത്.
അപമാനിച്ച കോൺഗ്രസ് ഉദുമ ബ്ലോക്ക് പ്രസിഡന്റ് രാജൻ പെരിയ സ്ഥാനം രാജിവച്ചതിൽ കാര്യമില്ലെന്നും പാർടിയിൽനിന്ന് പുറത്താക്കണമെന്നും തെളിവെടുപ്പിനെത്തിയ കെപിസിസി ജനറൽ സെക്രട്ടറി ജി രതികുമാറിനോട് ഗീത കൃഷ്ണൻ ആവശ്യപ്പെട്ടു. ഇല്ലെങ്കിൽ പൊലീസിലും വനിതാ കമീഷനിലും പരാതി നൽകുമെന്നും മുന്നറിയിപ്പ് നൽകി.
#[...]

Click here to Read full Details Sources @ https://www.deshabhimani.com/news/kerala/kasargod-dcc-office/881024
deshabhimani.com Headlines https://www.deshabhimani.com/rss/mainnews
deshabhimani.com Headlines
Contents shared By educratsweb.com


RELATED POST
We would love to hear your thoughts, concerns or problems with anything so we can improve our website educratsweb.com ! visit https://forms.gle/jDz4fFqXuvSfQmUC9 and submit your valuable feedback.
Save this page as PDF | Recommend to your Friends

http://educratsweb(dot)com http://www.educratsweb.com/rss.php?id=251 http://educratsweb.com educratsweb.com educratsweb